Online visitors

Online visitors:

Saturday 18 April 2020

വിഷുപക്ഷി ...കോവിഡ് കാലത്തെ


വിഷുപക്ഷി ...കോവിഡ് കാലത്തെ..



ചക്കക്കുപ്പുണ്ടോ.....അച്ഛൻ കൊമ്പത്ത്....
കള്ളൻ ചക്കേട്ടു.....വിഷുപക്ഷി പാടി.....
എത്തീ വിഷുപക്ഷി....എവിടെനിന്നറിയില്ല..
വർഷങ്ങളായി കാണാറില്ലായിരുന്നു...
വന്നു ഞാൻ...വന്നു ഞാൻ....ചിലച്ചുകൊണ്ടേയിരുന്നു.
കോവ്ഡെന്ന മഹാമാരിക്ക് മുന്നിൽ.....
ഭയന്നുനിൽക്കാതെ...പാറി പറന്നെത്തി...
ഭയന്ന് നിൽക്കുന്ന ലോകരാജ്യങ്ങൾക്ക് മുന്നിൽ..
പ്രത്യാശയുമായി സുന്ദരിപക്ഷി...പറന്നെത്തി..
ഈ ദേശാടനക്കിളിയുടെപാട്ട് കേൾക്കാൻ...
കാതോർക്കുന്നു ....ഓണം ഒത്തിരിയുണ്ടവർ....
ഈ കതിരുകാണാക്കിളിയെകാണാൻ
പരിചയക്കുറവിൽ..പരിചയപ്പെടുത്തുവാൻ..
മുത്തശ്ശനെയിടെ...മുത്തശ്ശിയെവിടെ...
വിഷുപക്ഷിയെത്തി..അനേകവർഷങ്ങൾക്കുശേഷം....
ഭൂമിയുടെ ശുദ്ധതയിൽ ചിറകുവിടർത്താൻ...
പറന്നുല്ലസിക്കാൻ.... വിഷുപക്ഷിയെത്തി...
പ്രാണനിൽ വിഷുനിറച്ച് ..അവൾ പറന്നെത്തി...
വസന്തവിഷുവിന് കണിത്താലത്തിൽ..
വെള്ളവും അരിയും അലക്കിയമുണ്ടും..
സമ്പത്തിൻ പ്രതീകം...നാണയം..
സ്വയം തിരഞ്ഞ് മനസ്സിലാക്കുവാൻ... കണ്ണാടി...
പ്രകൃതിഭംഗിയാവാഹിക്കുവാൻ......
മൊബൈൽ കണിക്കൊന്നച്ചിത്രങ്ങൾ..
മുറ്റത്തെ ചക്കയും മാങ്ങയും പപ്പായയും..
മണിമുത്ത് പ്ലാസ്റ്റിക് പാത്രത്തിൽ മുളപ്പിച്ച
പയർമണിത്തൈകളും.......
കത്തിയ അഞ്ചുതിരിനിലവിളക്കിൻ മുന്നിൽ..
തൊഴുകൈകളുമായി.........നീലാകാശത്തെ
മനക്കാമ്പിൽ ആവാഹിച്ച്....
കണ്ണുനീർത്തുള്ളികൾ...മിഴിനീർപൂവുകളായി....
നിറ‍ഞ്ഞുനിന്നെൻ മക്കൾതൻ ചിത്രം....

Monday 20 May 2019

കരിമ്പൂച്ച


 കരിമ്പൂച്ച...


Image result for കരിമ്പൂച്ച...

                                                                പച്ചിലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ആ തീക്കണ്ണുകള്‍ ആദ്യം കണ്ടപ്പോള്‍ മനസ്സിലായില്ല. ഒന്നുകൂടി ശ്രദ്ധാപൂര്‍വം നോക്കി. അതെ അവന്‍ തന്നെ, എന്നെകൊണ്ടുപോകാന്‍ വന്നവന്‍. ചുറ്റുമുള്ളവരോട് ഉറ്റവരോട് ഉടയവരോട്എല്ലാം പറഞ്ഞു. അവന്റെ പ്രത്യേകതകള്‍ വര്‍ണ്ണിച്ചു. ആര്‍ക്കും കാണാന്‍ പറ്റിയില്ല. ഞാന്‍ വളരെവ്യക്തതയോടെ കാണുന്നു. ആദ്യംകുറച്ച് ദൂരെയായിരുന്നു. പെട്ടെന്ന് നോക്കിയപ്പോള്‍ തലക്ക് മുകളില്‍ മച്ചിലിരുന്ന് തുറിച്ച് നോക്കുന്നു. എന്റെ നേരെ എപ്പോള്‍ വേണമെങ്കിലും ചാടിവീഴാം....ഒരു ദയവുമില്ലാതെ എന്നെ പിച്ചിച്ചീന്തി മണ്ണോട് ചേര്‍ക്കും. എന്തായാലും ആ ഒത്തുചേരല്‍...മണ്ണോട് ചേരല്‍ അനിവാര്യം തന്നെ......പക്ഷെ ഈ കരിമ്പൂച്ചയുടെ നോട്ടം അതിന്റ പിച്ചിച്ചീന്തല്‍ സഹിക്കാനാകുമോ? ..സംഭവിക്കേണ്ടത് സംഭവിച്ച് തന്നെതീരും.. ആശ്വസിപ്പിക്കുന്നവരുടെ വാക്കുകള്‍ ഉള്ളിലെ വ്രണത്തില്‍ തീക്കനല്‍ കോരിയിടുന്നത്പോലെ....ആ എരിച്ചില്‍...ആ കത്തല്‍ സഹിക്കവയ്യ....എന്നെ സംരക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുന്നവരെല്ലാം മണ്ണോട് ചേര്‍ന്നവര്‍.....മണ്ണോട് കഥ പറയുന്നവര്‍......അവരെല്ലാം ചുറ്റിലും നിന്ന് ആശ്വസിപ്പിക്കുമ്പോള്‍ വ്രണകോശങ്ങള്‍ വേദനകോശങ്ങള്‍ പിണങ്ങിയൊളിക്കുന്നതുപോലെ.....എന്തിനാണിത് എന്നെതന്നെ തിന്നാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ അവന്റെ തീക്കണ്ണുകള്‍ എന്റെ വളരെ അടുത്താണ്......ചുറ്റിലെവിടെയോ പതുങ്ങി നില്‍ക്കുന്നു.....

Wednesday 2 January 2019

The fossil of a butterfly....

The fossil of a butterfly

 

It's seen from the deep depth of the earth
It's seen from the depth of a vibrating heart
No one can see this,.. and this is the secret of a painful heart..
No one can hear the weeping sound of the earth...

The beautiful butterfly...she is as beautiful as beautiful soul..
That wings are as soft as snow and colours as beautiful as bunch of rainbows...
When it fly, a sweet fragrance spread around the world..
When it smile ,the whole world stand still with lovely smile..

It is ready to give its butter to every loving ones
It is ready to love everyone giving butter or bitter..
No one could hear its beating ,heavy breathing mind full of pain..
No one could see its wounded ,tired crushed heart..

She is as happy as a rainy cloud...
She is raining,....raining...all the way ..with showed happiness..
Everyone enjoy her cooling drops of rainy water...
Everyone rejoice with her cooling breeze...

when its seen under the earth...its wings are wrampered..
Its face is not fully seen....full of stains of blood of eyedrops..
Its colourful wing become the ashes of painful life...
Its smiley face is as cloudy as dark moonless night..

Fossil of butterfly ..its shadows everywhere....
No one could see its shadow...no matter it may lie under earth...
It may lies the deep depth of a painful heart...
No one could see...No one could see....Rest in peace dear....

Friday 17 February 2017