കരിമ്പൂച്ച...
പച്ചിലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ
ആ തീക്കണ്ണുകള്‍ ആദ്യം
കണ്ടപ്പോള്‍ മനസ്സിലായില്ല.
ഒന്നുകൂടി
ശ്രദ്ധാപൂര്‍വം നോക്കി.
അതെ അവന്‍
തന്നെ, എന്നെകൊണ്ടുപോകാന്‍
വന്നവന്‍. ചുറ്റുമുള്ളവരോട്
ഉറ്റവരോട് ഉടയവരോട്എല്ലാം
പറഞ്ഞു. അവന്റെ
പ്രത്യേകതകള്‍ വര്‍ണ്ണിച്ചു.
ആര്‍ക്കും
കാണാന്‍ പറ്റിയില്ല.
ഞാന്‍
വളരെവ്യക്തതയോടെ കാണുന്നു.
ആദ്യംകുറച്ച്
ദൂരെയായിരുന്നു. പെട്ടെന്ന്
നോക്കിയപ്പോള്‍ തലക്ക്
മുകളില്‍ മച്ചിലിരുന്ന്
തുറിച്ച് നോക്കുന്നു.
എന്റെ നേരെ എപ്പോള്‍
വേണമെങ്കിലും ചാടിവീഴാം....ഒരു
ദയവുമില്ലാതെ എന്നെ പിച്ചിച്ചീന്തി
മണ്ണോട് ചേര്‍ക്കും.
എന്തായാലും
ആ ഒത്തുചേരല്‍...മണ്ണോട്
ചേരല്‍ അനിവാര്യം തന്നെ......പക്ഷെ
ഈ കരിമ്പൂച്ചയുടെ നോട്ടം
അതിന്റ പിച്ചിച്ചീന്തല്‍
സഹിക്കാനാകുമോ?
..സംഭവിക്കേണ്ടത്
സംഭവിച്ച് തന്നെതീരും..
ആശ്വസിപ്പിക്കുന്നവരുടെ
വാക്കുകള്‍ ഉള്ളിലെ വ്രണത്തില്‍
തീക്കനല്‍ കോരിയിടുന്നത്പോലെ....ആ
എരിച്ചില്‍...ആ
കത്തല്‍ സഹിക്കവയ്യ....എന്നെ
സംരക്ഷിക്കാന്‍ മുന്നില്‍
നില്‍ക്കുന്നവരെല്ലാം മണ്ണോട്
ചേര്‍ന്നവര്‍.....മണ്ണോട്
കഥ പറയുന്നവര്‍......അവരെല്ലാം
ചുറ്റിലും നിന്ന് ആശ്വസിപ്പിക്കുമ്പോള്‍
വ്രണകോശങ്ങള്‍ വേദനകോശങ്ങള്‍
പിണങ്ങിയൊളിക്കുന്നതുപോലെ.....എന്തിനാണിത്
എന്നെതന്നെ തിന്നാന്‍
തീരുമാനിച്ചിരിക്കുന്നത്.
ഇപ്പോള്‍
അവന്റെ തീക്കണ്ണുകള്‍ എന്റെ
വളരെ അടുത്താണ്......ചുറ്റിലെവിടെയോ
പതുങ്ങി നില്‍ക്കുന്നു.....